നിങ്ങൾ ഒരു “BAMS” ഡോക്ടറാണോ?
നിങ്ങൾക്കൊരു പിജി ഡിപ്ലോമ കരസ്ഥമാക്കാൻ ആഗ്രഹമുണ്ടോ ?
നിങ്ങളുടെ ആഗ്രഹം സുഖോദയിലൂടെ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണ അവസരം. ജോലിചെയ്യുന്ന ഡോക്ടർമാർക്കും നിങ്ങളോട് തൊഴിലിനെയും തൊഴിലിടത്തെയോ ബാധിക്കാത്ത രീതിയിൽ ഈവനിംഗ് ആൻഡ് മോർണിംഗ് ക്ലാസുകൾ നിങ്ങളുടെ നിർദ്ദേശപ്രകാരമുള്ള സമയത്ത് ക്രമീകരിച്ചു നൽകുന്നതാണ്.പഞ്ചകർമ്മ ചികിത്സാരീതിയിൽ 138 വർഷത്തെ പാരമ്പര്യ സ്ഥാപനം. നാലു പതിറ്റാണ്ടിൽ അധികം പ്രവർത്തി പരിചയം ഉള്ള അതി വിദഗ്ധരായ ഡോക്ടർമാരുടെ കീഴിലുള്ള ചിട്ടയായ പരിശീലനം.
ഔഷധസസ്യകൃഷി, അവയുടെ പരിചരണം, ഔഷധസസ്യങ്ങളുടെ, പരമ്പരാഗത രീതിയിൽ തുടർന്ന് വരുന്ന ആയുർവേദ ഔഷധ നിർമ്മാണം, തനതായ ആയുർവേദ ചികിത്സാരീതികൾ, എമർജൻസി മാനേജ്മെന്റ്, ബേസിക് മോഡൽ മാനേജ്മെന്റ്,എന്നിങ്ങനെ എല്ലാ മേഖലയും ചെയ്യും. അടുത്ത് അറിയുവാനും ആഴത്തിൽ പഠിക്കുവാനും നിങ്ങൾക്ക് അവസരം ലഭിക്കുന്നു എന്നത് സുഖോദയം മാത്രം നിങ്ങൾക്ക് നൽകുന്ന സുവർണ്ണ അവസരമാണ്.
പഞ്ചകർമ കോഴ്സുകൾക്ക് വിദേശത്ത് സ്കോപ്പുണ്ട്. ഇപ്പോൾ ആയുർവേദ രംഗം വളരെയധികം വികസിച്ചുകൊണ്ടിരിക്കുന്നു, വിദേശ രാജ്യങ്ങൾ പോലും ആയുർവേദ ക്ലിനിക്കുകൾ സ്ഥാപിക്കാനും അതുപോലെ തന്നെ സ്പാകളിൽ പഞ്ചകർമ്മ തെറാപ്പികൾ ഉൾപ്പെടുത്താനും തുടങ്ങിയിരിക്കുന്നു.
ആയുർവേദ വ്യവസായ മേഖലയിൽ ഇന്ത്യയ്ക്കകത്തു മാത്രമല്ല വികസിത രാജ്യങ്ങളിലും തൊഴിലവസരങ്ങളുണ്ട്. ഏറെ വിദേശ നാണ്യം നേടിത്തരുന്ന മേഖലയായി ഇതു വളർന്നു വരുന്നു. ആയുഷിന്റെ ഭാഗമായി ആയുർവേദം കരുത്താർജിച്ചു വരികയാണ്. പഞ്ചകർമ ചികിൽസ ഏറെ സാധ്യതയുള്ള മേഖലയാണ്.
അപേക്ഷാഫോം സുഖോദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് സയൻസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നും വെബ്സൈറ്റിൽ നിന്നും ലഭ്യമാണ് അപേക്ഷ ഫീസ് ജനറൽ ഭാഗത്തിൽ 150 രൂപയും എസ് സി എസ് ടി വിഭാഗത്തിന് 100 രൂപയുമാണ്. അപേക്ഷ ഫീസ് യാതൊരു കാരണവശാലും റീഫണ്ട് ചെയ്യുന്നതല്ല.
Need help? Get a call back from our support team
Get a Call Back