75 വർഷത്തെ പാരമ്പര്യമുള്ള സുഖോദയ ഗ്രൂപ്പിൻറെ ഭാഗമാണ് സുഖോദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് സയൻസസ്. വിദ്യാഭ്യാസം ആയുർവേദമായി പ്രചരിക്കുവാനും പഞ്ചകർമ്മ, ആയുർവേദ ഫാർമസി, യോഗ തുടങ്ങിയവയിൽ തുടങ്ങിയവയിൽ അറിവും കാര്യക്ഷമതയും ഉള്ള യുവതി യുവാക്കളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുഖോദയ ആയുർവേദിക് സയൻസ് പ്രവർത്തിച്ചുവരുന്നത്. കാഞ്ഞിരപ്പള്ളി സുഖോദയ നഗറിൽ സ്ഥിതി ചെയ്യുന്ന സുഖോദയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ വിശാലമായ ക്ലാസ് റൂമുകൾ ഓഡിറ്റോറിയം ഓഫീസ് തുടങ്ങിയ എല്ലാ നൂതന സൗകര്യങ്ങളുമുണ്ട് ഉയർന്ന യോഗ്യതയും പരിചയസമ്പത്തും ഉള്ള വിദ്ഗ്ധ ഡോക്ടർമാർ അടങ്ങുന്ന അധ്യാപകരാണ് ക്ലാസ്സ് എടുക്കുന്നത് ഗവൺമെൻറ് അംഗീകൃത STED കൗൺസിലിന്റെ സർട്ടിഫിക്കറ്റോടു കൂടിയ ഡിപ്ലോമ പി ജി ഡിപ്ലോമ കോഴ്സുകളിലേക്ക് ഉള്ള 2023- 24 വർഷത്തെ അഡ്മിഷൻ ജൂലൈയിൽ ആരംഭിക്കും
ആയുർവേദ ചികിത്സാരംഗത്തും ഗവേഷണ രംഗത്തും വിദ്യാഭ്യാസരംഗത്തും 75 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് സുഖോദയ ആയുർവേദ ആശുപത്രി 1947ൽ വിദ്വാൻ സി എൽ വർഗീസ് വൈദ്യനാൽ സ്ഥാപിതമായ സുഖോദയ എന്ന പ്രസ്ഥാനം ഇന്ന് സുഖോദയ ആയുർവേദ ആശുപത്രി, സുഖോദയ ചാരിറ്റബിൾ സൊസൈറ്റി ,ആയുർവേദിക് പാർക്ക്, സുഖോദയ മെഡിസിനാൽ ഗാർഡൻ, സുഖോദയ റിസർച്ച് സെൻറർ, യോഗ ട്രെയിനിങ് സെൻറർ, സുഖോദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് സയൻസ് ,സുഖോദയ ഫാർമസിയൂട്ടിക്കൽസ് എന്നീ നിലയിലേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു കഴിഞ്ഞ 75 വർഷങ്ങളായി സ്വന്തം സ്രോതസ്സുകളിൽ നിന്നുള്ള യാഥാർത്ഥ്യവും പരിശുദ്ധവുമായ മരുന്നുകൾ ഉപയോഗിച്ചുള്ള വിദഗ്ധവും കാര്യക്ഷമവുമായ ചികിത്സയിലൂടെ ആയിരക്കണക്കിന് രോഗികൾക്ക് വൈദ്യസഹായം നൽകാൻ കഴിഞ്ഞു. ഡോക്ടർ സി വി ജയിംസ് മാനേജിംഗ് ഡയറക്ടർ ആയും ഡോക്ടർ റീത്താ ജെയിംസ് മെഡിക്കൽ ഡയറക്ടർ ആയും സേവനമനുഷ്ഠിച്ചു വരുന്നു. പിന്നീട് ഈ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ അതുല്യമായ രീതി പ്രചരിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനും ആയിസുഖോദയ ചാരിറ്റബിൾ സൊസൈറ്റി എന്ന സ്ഥാപനം ആരംഭിച്ചു ആയുർവേദത്തെ കുറിച്ചും അതിൻറെ മഹത്വത്തെക്കുറിച്ചുള്ള അവബോധം ഗ്രാമീണ ജനങ്ങളിൽ എത്തിക്കുന്നതിനോടൊപ്പം അവർക്കിടയിൽ സാമൂഹ്യ ക്ഷേമം വളർത്തിയെടുക്കുന്നതിനും വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള ദൗത്യത്തിൽ ചാരിറ്റബിൾ സൊസൈറ്റി സജീവമാണ് നിരവധി മെഡിക്കൽ ക്യാമ്പുകൾ യോഗ ക്ലാസുകൾ കൽച്ചറൽ ഫെസ്റ്റുകളും മറ്റും കാഞ്ഞിരപ്പള്ളിയിലും പരിസരങ്ങളിലും ആയി വിജയകരമായി നടത്തുവാൻ ചാരിറ്റബിൾ സൊസൈറ്റിക്ക് കഴിഞ്ഞു
സുഖോദയാ ആയുർവേദിക് ഫാർമസ്യൂട്ടിക്കൽസ് 400 ൽ പരം ആയുർവേദ ഔഷധങ്ങളാണ് നിർമ്മിച്ചുവരുന്നത് 60% മരുന്നുകളും സ്വന്തം ഔഷധത്തോട്ടത്തിലെ സസ്യങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചുരുക്കം ചില ആയുർവേദ സ്ഥാപനങ്ങളിൽ ഒന്നാണ് സുഖോദയ ആയുർവേദിക് ഫാർമസ്യൂട്ടിക്കൽസ് . 28 പേറ്റന്റഡ് ഔഷധങ്ങളാണ് സുഖോദയയിലുള്ളത്. സുഖോദയ പ്രഥമ ശുശ്രൂഷ കിറ്റ് അത്യാഹിത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് വളരെ ഫലപ്രദമായ ആയുർവേദ മരുന്നുകൾ അടങ്ങിയിട്ടുള്ളതാണ്